തോ​മ​സ് ചാ​ണ്ടി​യെ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സി​പി​ഐ. ഭൂ​മി​കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ തോ​മ​സ് ചാ​ണ്ടി​യെ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന് സി​പി​എ​മ്മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. സി​പി​ഐ എ​ക്സി​ക്യു​ട്ടി​വി​ലെ റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ​യാ​ണ് കാ​നം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സി​പി​ഐ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും ജാ​ഥ​ക​ൾ ന​ട​ന്ന​തു​കൊ​ണ്ടാ​ണ് വി​ഷ​യ​ത്തി​ൽ നി​യ​മോ​പ​ദേ​ശ​ത്തി​നു വി​ട്ട് സാ​വ​കാ​ശം തേ​ടി​യ​തെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച അ​ടി​യ​ന്ത​ര എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​രു​ന്നു​ണ്ട്. തോ​മ​സ് ചാ​ണ്ടി വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നാ​ണ് അ​ടി​യ​ന്ത​ര എ​ൽ​ഡി​എ​ഫ് വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന.

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ക​ള​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ​ർ​ക്കാ​രി​ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ കോ​ട​തി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​നു ല​ഭി​ച്ചി​ട്ടു​ള്ള നി​യ​മോ​പ​ദേ​ശം. എ​ജി ന​ൽ​കി​യ നി​യ​മോ​പ​ദേ​ശം മു​ഖ്യ​മ​ന്ത്രി ക​ണ്ടി​ട്ടി​ല്ല.