തെ​​​റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ല; അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ഭ​​​യ​​​പ്പെ​​​ടു​​​ന്നി​​​ല്ല: ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി

തൃ​​​ശൂ​​​ർ: സോ​​​ളാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ തെ​​​റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ല എ​​​ന്ന പൂ​​​ർ​​​ണ ബോ​​​ധ്യ​​​മു​​​ള്ള​​​തു​​​കൊ​​​ണ്ട് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ഭ​​​യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി. പ്ര​​​തി​​​പ​​​ക്ഷം ആ​​​ക്ഷേ​​​പി​​​ക്കാ​​​ത്ത​​​തും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ത്ത​​​തു​​​മാ​​​യ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ള്ള​​​ത്. സ്വ​​​ത​​​ന്ത്ര​​​രാ​​​യ സാ​​​ക്ഷി​​​ക​​​ളാ​​​രും​​​ത​​​ന്നെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​രെ​​​ങ്കി​​​ലും ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു രാ​​ഷ്‌​​ട്രീ​​​യ പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഒ​​​മ്പ​​തു​​​ മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ക​​​മ്മീ​​​ഷ​​​ൻ സി​​​റ്റിം​​​ഗി​​​ൽ എ​​​ല്ലാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. രാ​​ഷ്‌​​ട്രീ​​യ​​​പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ക​​​മ്മീ​​​ഷ​​​ൻ വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു. മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട യാ​​​തൊ​​​രു തെ​​​ളി​​​വു​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടി​​​ല്ല. സോ​​​ളാ​​​ർ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.

ടേം​​​സ് ഓ​​​ഫ് റ​​​ഫ​​​റ​​​ൻ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. സോ​​​ളാ​​​ർ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൻ​​​മേ​​​ലു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​വ​​​ർ​​​ക്കു​​​ത​​​ന്നെ തി​​​രി​​​ച്ച​​​ടി​​​യാ​​​കും. ടി.​​​കെ. ഹം​​​സ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് ത​​​നി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും എ​​​തി​​​രാ​​​ണെ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത് എ​​​ന്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. മാനഭംഗആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു താ​​​ൻ നേ​​​ര​​​ത്തേ​​​ത​​​ന്നെ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.