താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലന്ന് യോഗി ആദിത്യനാഥ്

ധ​ർ​ഭം​ഗ (ബി​ഹാ​ർ): താ​ജ്​​മ​ഹ​ലി​ന്​ ഇ​ന്ത്യ​ൻ സം​സ്​​കാ​ര​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മു​മ്പ്​ വി​ദേ​ശ രാ​ഷ്​​ട്ര​ത​ല​വ​ന്മാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​േ​മ്പാ​ൾ ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ താ​ജ്​​മ​ഹ​ലി​​െൻറ​യും മ​റ്റു​ചി​ല മി​നാ​ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ള്ള സ്​​മ​ര​ണി​ക​ക​ളാ​ണ്​ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷം അ​ദ്ദേ​ഹം വി​ദേ​ശ​ത്ത്​ പോ​കു​േ​മ്പാ​ൾ അ​വി​ട​ങ്ങ​ളി​ലെ രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ​ക്ക്​ ഭ​ഗ​വ​ത്​ ഗീ​ത​യു​ടെ​യും രാ​മാ​യ​ണ​ത്തി​​െൻറ​യും പ​തി​പ്പു​ക​ളാ​ണ്​​ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ഏ​തെ​ങ്കി​ലും വി​ദേ​ശ രാ​ജ്യ​ത്തെ പ്ര​സി​ഡ​ൻ​റി​ന്​ രാ​മാ​യ​ണം സ​മ്മാ​ന​മാ​യി ന​ൽ​കു​േ​മ്പാ​ൾ അ​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​ത്​ ബി​ഹാ​റി​​െൻറ ച​രി​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​െൻറ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ധ​ർ​ഭം​ഗ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സം​ഗ​ത്തി​ൽ മു​ത്ത​ലാ​ഖ്, അ​യോ​ധ്യ ത​ർ​ക്കം, ക​ശാ​പ്പ്​ വി​ഷ​യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ മാ​സം താ​ജ്​​മ​ഹ​ലി​നും ആ​ഗ്ര കോ​ട്ട​ക്കും സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന യ​മു​ന സ​ന്ദ​ർ​ശി​ക്ക​വേ ന​ദി​യി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം ചൂ​ണ്ടി​ക്കാ​ട്ടി യോ​ഗി ഉ​ദ്യോ​ഗ​സ്​​ഥ​രെ ശാ​സി​ച്ചി​രു​ന്നു.