ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ൾ അ​ച്ച​ടി​ച്ച ടോ​യി​ല​റ്റ് പേ​പ്പ​ർ ആ​മ​സോ​ണി​ൽ

വാ​ഷി​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ൾ അ​ച്ച​ടി​ച്ച ടോ​യി​ല​റ്റ് പേ​പ്പ​ർ ആ​മ​സോ​ണി​ൽ വി​ൽ​പ്പ​ന​യ്ക്ക്. ‌ട്രം​പി​ന്‍റെ "ഫ്ല​ഷ് ചെ​യ്യാ​വു​ന്ന' ട്വി​റ്റ​ർ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ റോ​ൾ ടോ​യ്‍​ല​റ്റ് ട്വീ​റ്റ്സ് എ​ന്ന റീ​ട്ടെ​യ്ൽ സ്ഥാ​പ​ന​മാ​ണ് ഓ​ൺ​ലൈ​ൻ വി​പ​ണി​യി​ൽ എ​ത്തി​ച്ച​ത്.

ആ​മ​സോ​ണി​ൽ 9.99 ഡോ​ള​ർ വി​ല​യി​ട്ടി​രി​ക്കു​ന്ന റോ​ളു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​യ ദി​വ​സം ത​ന്നെ വി​റ്റു തീ​ർ​ന്നു. ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ കൂ​ടു​ത​ൽ സ്റ്റോ​ക്ക് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ആ​മ​സോ​ൺ.