ടു ​​​സ്റ്റാ​​​ർ മു​​​ത​​​ൽ താ​​​ഴേ​​​ക്കു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു ബാ​​​ർ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു ത്രീ​​​സ്റ്റാ​​​ർ മു​​​ത​​​ലു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു ബാ​​​ർ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​​മെ​​​ന്നും ടു ​​​സ്റ്റാ​​​ർ മു​​​ത​​​ൽ താ​​​ഴേ​​​ക്കു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു ബാ​​​ർ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ത്രീ​​​സ്റ്റാ​​​ർ മു​​​ത​​​ലു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു മാ​​​ത്രം ബാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തു കേ​​​ര​​​ള ബാ​​​ർ ഹോ​​​ട്ട​​​ൽ​​​സ് അ​​​സോ​​​സി​​​യ​​​ഷ​​​ൻ ന​​ൽ​​കി​​യ ഹ​​​ർ​​​ജി​​​യി​​​ൽ നി​​​കു​​​തി വ​​​കു​​​പ്പ് അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. മു​​​ര​​​ളി​​​യാ​​​ണ് ഇ​​​ക്കാ​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കും.
ബാ​​​ർ ലൈ​​​സ​​​ൻ​​​സ് ത്രീ ​​​സ്റ്റാ​​​ർ മു​​​ത​​​ലു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കാ​​​യി 2002 ൽ ​​​പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ സു​​​പ്രീം കോ​​​ട​​​തി ആ ​​​ഭേ​​​ദ​​​ഗ​​​തി ശ​​​രി​​​വ​​​ച്ചി​​​രു​​​ന്നു. മ​​​ദ്യ​​​വ്യാ​​​പാ​​​രം മൗ​​​ലി​​​ക അ​​​വ​​​കാ​​​ശ​​​മ​​​ല്ലെ​​​ന്നും സു​​​പ്രീം കോ​​​ട​​​തി​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​ർ​​​ജി​​​ക്കാ​​​ർ ത്രീ​​​സ്റ്റാ​​​ർ മു​​​ത​​​ലു​​​ള്ള ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ള​​​ല്ല. ടു ​​​സ്റ്റാ​​​ർ മു​​​ത​​​ൽ താ​​​ഴേ​​​ക്കു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു 2002ൽ ​​​ത​​​ന്നെ ബാ​​​ർ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കേ​​​ണ്ടെ​​​ന്നു വ​​​ന്നെ​​​ങ്കി​​​ലും സ്റ്റാ​​​ർ പ​​​ദ​​​വി ഉ​​​യ​​​ർ​​​ത്താ​​​ൻ സ​​​മ​​​യം ന​​​ൽ​​​കി 2010 വ​​​രെ ഇ​​​വ​​​ർ​​​ക്ക് ബാ​​​ർ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

ഇ​​​ത്ത​​​രം ലൈ​​​സ​​​ൻ​​​സ് നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നു 2010 ലെ ​​​സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.​ പി​​​ന്നീ​​​ട് 2014 ൽ ​​​ബാ​​​ർ ലൈ​​​സ​​​ൻ​​​സ് ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ ഇ​​​തും ശ​​​രി​​​വ​​​ച്ചു.
ഈ ​​​വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച ഏ​​​കാം​​​ഗ ക​​​മ്മീഷ​​​നും ത്രീ​​​സ്റ്റാ​​​ർ ഹോ​​​ട്ട​​​ൽ മു​​​ത​​​ലു​​​ള്ള​​​വ​​​യ്ക്കു ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഈ ​​​റി​​​പ്പോ​​​ർ​​​ട്ടും അ​​​ബ്കാ​​​രി മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു 2017 ജൂ​​​ണ്‍ 23 ന് ​​​സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

2014 മാ​​​ർ​​​ച്ച് 31നു ​​​ബാ​​​ർ ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ത്രീ​​​സ്റ്റാ​​​ർ മു​​​ത​​​ലു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കാ​​​ണ് ബാ​​​ർ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഹ​​​ർ​​​ജി​​​ക്കാ​​​ർ എ​​​ക്സൈ​​​സ് ക​​​മ്മീ​​ഷ​​​ണ​​​ർ​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യി ക​​​മ്മീ​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വി​​​ല്ല. ത്രീ​​​സ്റ്റാ​​​റി​​​നു താ​​​ഴെ ആ​​​ർ​​​ക്കും ബാ​​​ർ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​തി​​​ൽ വി​​​വേ​​​ച​​​ന​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ശ​​​രി​​​യ​​​ല്ലെ​​ന്നു സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.