ടീം ​ഇ​ന്ത്യക്ക് ട്വ​ന്‍റി-20 പ​ര​മ്പ​ര

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​ന്‍റെ നാ​ട്ടി​ലെ ക​ലാ​ശ​പ്പോ​ര് ജ​യി​ച്ച് ടീം ​ഇ​ന്ത്യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കി. മ​ഴ​ക്ക​ളി​യി​ൽ എ​ട്ടോ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ആ​റു റ​ൺ​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 68 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വി​ക​ൾ​ക്ക് 61 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

അ​വ​സാ​ന ഓ​വ​ർ​വ​രെ വി​ജ​യം മാ​റി​മ​റി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രാ​ണ് വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. കി​വി​ക​ളു​ടെ മു​ൻ നി​ര​യെ ബും​മ്ര​യും ഭു​വ​നേ​ശ്വ​റും വീ​ഴ്ത്തി മേ​ൽ​ക്കൈ ന​ൽ​കി​യെ​ങ്കി​ലും ഗ്ലെ​ൻ ഫി​ലി​പ്സും (11) ഗ്രാ​ൻ​ഡ്ഹോ​മി​യും (17) ന്യൂ​സി​ല​ൻ​ഡ് പ്ര​തീ​ക്ഷ​ക​ൾ​ക്കു ചി​റ​കു​ന​ൽ​കി. എ​ന്നാ​ൽ ഫി​ലി​പ്സി​നെ കു​ൽ​ദീ​പ് പു​റ​ത്താ​ക്കി​യ​തോ​ടെ പി​ന്നാ​ലെ​യെ​ത്തി​യ​വ​ർ വ​ന്ന​തു​പോ​ലെ മ​ട​ങ്ങി. ഒ​ടു​വി​ൽ ഗ്രാ​ൻ​ഡ്ഹോ​മി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യം അ​ക​ന്നു​നി​ന്നു.

നേ​ര​ത്തെ മ​നീ​ഷ് പാ​ണ്ഡ​യു​ടേ​യും (17) ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടേ​യും (14) ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ൻ സ്കോ​റി​നു മാ​ന്യ​ത ന​ൽ​കി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ടു ബാ​റ്റിം​ഗ് പ്ര​തീ​ക്ഷി​ച്ച ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി ര​ണ്ട​ക്കം​പോ​ലും ക​ട​ക്കാ​തെ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​ർ മ​ട​ങ്ങി.

ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (13) പ​ന്തി​നെ വേ​ലി​ക്കെ​ട്ടി​നു പു​റ​ത്തു​കൂ​ടി പാ​യി​ച്ച് ക​ളി​യെ ചൂ​ടാ​ക്കി​യെ​ങ്കി​ലും അ​ധി​ക​നേ​രം ഗ്രീ​ൻ​ഫീ​ൽ​ഡി​ന്‍റെ ക്രീ​സി​ൽ തു​ട​രാ​നാ​യി​ല്ല. ഇ​ഷ് സോ​ധി​യു​ടെ പ​ന്തി​ൽ ബോ​ൾ​ട്ട് പി​ടി​ച്ച് ക്യാ​പ്റ്റ​ൻ പു​റ​ത്താ​യി. മു​ൻ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി അ​വ​സാ​ന ഓ​വ​റി​ൽ ക​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഒ​രു ബോ​ളു​പോ​ലും നേ​രി​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല.