ജ്യാമാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിൽ

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി. സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ലെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ത​​​നി​​​ക്കെ​​​തി​​​രേ കെ​​​ട്ടി​​​ച്ച​​​മ​​​ച്ച കേ​​​സാ​​​ണി​​​തെ​​​ന്നും സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു ത​​​ന്നെ പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഇ​​തി​​നു പി​​ന്നി​​ലെ​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ചി​​​ല​​​ർ മാ​​​സ​​​ങ്ങ​​​ളാ​​​യി ദു​​​ഷ്ട​​​ലാ​​​ക്കോ​​​ടെ ത​​​നി​​​ക്കെ​​​തി​​​രേ വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​താ​​​ണു അ​​​റ​​​സ്റ്റി​​​ലാ​​​കാ​​​ൻ കാ​​​ര​​​ണം. മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും രാ​‌​‌‌​ഷ്‌ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള ചി​​​ല​​​രാ​​​ണു നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു പു​​റ​​കി​​ൽ.

കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​യാ​​​യ പ​​​ൾ​​​സ​​​ർ സു​​​നി​​​യെ ഒ​​​രി​​​ക്ക​​​ലും കാ​​​ണു​​​ക​​​യോ സം​​​സാ​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. സം​​​ഭ​​​വ​​​വു​​​മാ​​​യി ഒ​​രു ബ​​​ന്ധ​​​വു​​മി​​ല്ല. ത​​​ന്നെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള എ​​​ളു​​​പ്പ​​വ​​​ഴി​​​യാ​​​യി ചി​​​ല​​​ർ ഈ ​​​കേ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ 140 സി​​​നി​​​മ​​​ക​​​ളി​​​ല​​​ഭി​​​ന​​​യി​​​ച്ചു ജ​​​ന​​​പ്രി​​​യ​​​നാ​​​യി മാ​​​റി​​​യ ത​​​ന്നെ ഒ​​​റ്റ​​​രാ​​​ത്രി​​കൊ​​​ണ്ടു വി​​​ല്ല​​​നാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചു. ഈ ​​​കേ​​​സി​​​ൽ ഏ​​​ഴു പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി മൂ​​​ന്നു മാ​​​സം ക​​​ഴി​​​ഞ്ഞ​​ശേ​​ഷം ജൂ​​​ലൈ പ​​​ത്തി​​​നാ​​​ണു ത​​ന്നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഒ​​​രു മാ​​​സ​​​മാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്നു. ജാ​​​മ്യം തേ​​​ടി ജൂ​​​ലൈ 24നു ​​​ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി സിം​​​ഗി​​​ൾ ബെ​​​ഞ്ച് ത​​​ള്ളി​. നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വാ​​​യ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മൊ​​​ബൈ​​​ൽ ക​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും ഒ​​​ളി​​​വി​​​ൽ പോ​​​യ മാ​​​നേ​​​ജ​​​ർ അ​​​പ്പു​​​ണ്ണി, പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ മു​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​തീ​​​ഷ് ചാ​​​ക്കോ എ​​​ന്നി​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി​​​ല്ലെ​​​ന്നു​​​മു​​​ള്ള പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​​ദം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്.

ഇ​​​തി​​​നു​​ശേ​​​ഷം അ​​​പ്പു​​​ണ്ണി​​​യെ ചോ​​​ദ്യം ചെ​​​യ്തു. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ​​​യും ജൂ​​​ണി​​​യ​​​ർ രാ​​​ജു ജോ​​​സ​​​ഫി​​​നെ​​​യും തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ച്ച​​​തി​​​നു കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ക്കി. നേ​​​ര​​​ത്തെ ജാ​​​മ്യം നി​​​ഷേ​​​ധി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
സി​​​നി​​​മാ​​രം​​​ഗ​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​താ​​​ണു ത​​​നി​​​ക്കെ​​​തി​​​രേ ശ​​​ത്രു​​​ക്ക​​​ൾ ഉ​​​ണ്ടാ​​​വാ​​​ൻ കാ​​​ര​​​ണം. ഈ ​​​രം​​​ഗ​​​ത്തെ ചി​​​ല മേ​​​ഖ​​​ല​​​ക​​​ൾ കു​​​ത്ത​​​ക​​​യാ​​​യി കൈ​​​വ​​​ശം വ​​​ച്ചി​​​രു​​​ന്ന​​​വ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ത​​​ക്കം പാ​​​ർ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​നി​​​മ​​​യു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ത​​​ന്‍റെ രം​​​ഗ​​​പ്ര​​​വേ​​​ശം ഇ​​​വ​​​രെ അ​​​സ്വ​​​സ്ഥ​​​രാ​​​ക്കി.

ക​​ഴി​​ഞ്ഞ ​ക്രി​​​സ്മ​​​സ് കാ​​​ല​​​ത്തു തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഫി​​​ലിം എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സ​​​മ​​​ര​​​ത്തി​​​ലാ​​​യി​​രു​​ന്നു. ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​ർ സ്വ​​​ന്ത​​​മെ​​​ന്ന​​​പോ​​​ലെ​​​യാ​​​ണു സം​​​ഘ​​​ട​​​ന കൊ​​​ണ്ടു​​ന​​​ട​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ സ​​​മ​​​രം സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ടി​​​ട്ടും പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ ശ​​​രി​​​യാ​​​യി ചി​​​ന്തി​​​ക്കു​​​ന്ന ചി​​​ല തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ൾ വ​​​ന്നു ക​​​ണ്ടു.

തു​​​ട​​​ർ​​​ന്നു തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ കൂ​​​ടി​​​യാ​​​യ താ​​​നു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ചേ​​​ർ​​​ന്ന് ഫി​​​യോ​​​ക് എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ സം​​​ഘ​​​ട​​​ന​​​യു​​​ണ്ടാ​​​ക്കി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​ർ ത​​​നി​​​ക്കെ​​​തി​​​രേ വി​​​ഷം തു​​​പ്പാ​​​ൻ തു​​​ട​​​ങ്ങി. കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​യോ സാ​​​ക്ഷി​​​ക​​​ളോ കേ​​​സി​​​ൽ ത​​​നി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം ന​​​ടി​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു താ​​​ര​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ ഫെ​​​ബ്രു​​​വ​​​രി 19ന് ​​​എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു ത​​​ന്‍റെ മു​​​ൻ ഭാ​​​ര്യ​​​യാ​​​യ മ​​​ഞ്ജു വാ​​​ര്യ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ത് ത​​​നി​​​ക്കെ​​​തി​​​രേ​​​യാ​​​ണെ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ചു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​യി. മാ​​​സ​​​ങ്ങ​​​ളോ​​​ളം തു​​​ട​​​ർ​​​ന്ന കു​​​പ്ര​​​ച​​​ാര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ശ​​​ത്രു​​​ക്ക​​​ളു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ​​​യും ഫ​​​ല​​​മാ​​​യി​​​ട്ടാ​​​ണു കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചു​​​മ​​​ത്തു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കാ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

ദി​​​ലീ​​​പി​​​നു ജാ​​​മ്യം ന​​​ൽ​​​കു​​​ന്ന​​​തി​​​നെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ എ​​​തി​​​ർ​​​ക്കു​​മെ​​ന്നു സൂ​​ച​​ന. കേ​​​സി​​​ൽ വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ണ്ടെ​​​ന്നും ഈ ​​​സ​​​മ​​​യ​​​ത്തു ജാ​​​മ്യം ന​​​ൽ​​​കി​​​യാ​​​ൽ പ്ര​​​മു​​​ഖ നാ​​​യ​​​ക ന​​​ട​​​നാ​​​യ പ്ര​​​തി സാ​​​ക്ഷി​​​ക​​​ളെ​​​യും മ​​​റ്റും സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നു​​മാ​​കും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ പ്ര​​​ധാ​​​ന​​വാ​​​ദം. അ​​തി​​നി​​ടെ കേ​​​സി​​​ൽ അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം ഉ​​​ട​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണു പോ​​​ലീ​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

പ്ര​തി​യ​ല്ല, ഇ​ര​യാ​ണു താ​നെന്നു ദി​ലീ​പ്

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​യ​​​ല്ല, ഇ​​​ര​​​യാ​​​ണ് താ​​​നെ​​​ന്ന വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ​​​യു​​​മാ​​​യി ദി​​​ലീ​​​പ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സി​​​നി​​​മാ രം​​​ഗ​​​ത്തെ ചി​​​ല​​​രു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഫ​​​ല​​​മാ​​​യാ​​​ണ് അ​​​റ​​​സ്റ്റ് എ​​​ന്നാ​​​ണ് ദി​​​ലീ​​​പി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, ത​​​ന്‍റെ മു​​​ൻ ഭാ​​​ര്യകൂ​​​ടി​​​യാ​​​യ മ​​​ഞ്ജു വാ​​​ര്യ​​​ർ, പ​​​ര​​​സ്യ ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​ൻ, തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണു ദി​​​ലീ​​​പ് ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ 10ന് ​​​വൈ​​​കു​​​ന്നേ​​​രം ബം​​​ഗ​​​ളു​​​രൂ​​​വി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ ത​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ നാ​​​ദി​​​ർ​​​ഷ​​​യെ വി​​​ഷ്ണു എ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി ഒ​​​രാ​​​ൾ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചി​​​രു​​​ന്നു. പ​​​ൾ​​​സ​​​ർ സു​​​നി പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നും ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ദി​​​ലീ​​​പി​​​ന്‍റെ പേ​​​രു പ​​​റ​​​യാ​​​ൻ സി​​​നി​​​മാ രം​​​ഗ​​​ത്തെ ചി​​​ല​​​ർ സു​​​നി​​​യെ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണു പ​​​റ​​​ഞ്ഞ​​​ത്.

ര​​​ണ്ടു ന​​​ട​​​ൻ​​​മാ​​​രു​​​ടെ​​​യും ഒ​​​രു ന​​​ടി​​​യു​​​ടെ​​​യും ഒ​​​രു സം​​​വി​​​ധാ​​​യ​​​ക​​​ന്‍റെ​​​യും പേ​​​രും പ​​​റ​​​ഞ്ഞു. ഇ​​​തു റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്ത നാ​​​ദി​​​ർ​​​ഷ ത​​​നി​​​ക്ക് അ​​​യ​​​ച്ചു ന​​​ൽ​​​കി​​​യെ​​​ന്നും അ​​​ന്നു​​ത​​​ന്നെ ഡി​​​ജി​​​പി​​​യാ​​​യി​​​രു​​​ന്ന ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യെ മൊ​​​ബൈ​​​ലി​​​ൽ വി​​​ളി​​​ച്ച് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ക്കു​​ക​​യും റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്ത വോ​​​യ്സ് ക്ലി​​​പ്പ് വാ​​​ട്സ് ആ​​​പ്പി​​​ൽ അ​​​യ​​​ച്ചു കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.
പി​​​ന്നീ​​​ട് ഷൂ​​​ട്ടിം​​​ഗി​​​ന്‍റെ തി​​​ര​​​ക്കി​​​നി​​​ടെ മാ​​​നേ​​​ജ​​​രായ അ​​​പ്പു​​​ണ്ണി​​​ക്കു വ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ഫോ​​​ണ്‍ കോ​​​ളു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഏ​​​പ്രി​​​ൽ 18, 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡി​​​ജി​​​പി​​​യെ വി​​​ളി​​​ച്ച​​​റി​​​യി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. ഏ​​​പ്രി​​​ൽ 16നു ​​​പ്ര​​​ഫ. ഡി​​​ങ്ക​​​ൻ എ​​​ന്ന ത​​​ന്‍റെ ചി​​​ത്ര​​​ത്തി​​​ന്‍റെ പൂ​​​ജാ​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ ഡി​​​ജി​​​പി​​​യോ​​​ട് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് പ​​​രാ​​​തി എ​​​ഴു​​​തി ന​​​ൽ​​​കാ​​​ൻ അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു. ഏ​​​പ്രി​​​ൽ 20ന് ​​​ഇ-​​മെ​​​യി​​​ൽ മു​​​ഖേ​​​ന പ​​​രാ​​​തി ന​​​ൽ​​​കി. സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​യ സൂ​​​ര​​​ജാ​​​ണു പ​​​രാ​​​തി അ​​​യ​​​ച്ച​​​ത്. പി​​​ന്നീ​​​ട് ച​​​ല​​​ച്ചി​​​ത്ര നി​​​ർ​​​മാ​​​താ​​​വാ​​​യ ര​​​ഞ്ജി​​​ത്ത് മു​​​ഖേ​​​ന രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള പ​​​രാ​​​തി​​​യും ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി. ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കി​​​ടെ ഏ​​​പ്രി​​​ൽ 17നാ​​​ണ് ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഡി​​​ജി​​​പി ത​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ല്ലെ​​​ന്നും കേ​​​സെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ഏ​​​പ്രി​​​ൽ ആ​​​ദ്യം ത​​​നി​​​ക്കു ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യി​​​ട്ടും ഏ​​​പ്രി​​​ൽ 22നാ​​​ണ് ദി​​​ലീ​​​പ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് നേ​​​ര​​​ത്തെ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തു ശ​​​രി​​​യ​​​ല്ല. ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ പ​​​ര​​​സ്യ​​​ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​ന് ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​നാ​​​യ​​​ക വേ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. മു​​​ൻ ഭാ​​​ര്യ മ​​​ഞ്ജു വാ​​​ര്യ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ള്ള ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചും ത​​​ന്നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ്യാ​​​ജ​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ചോ​​​ദ്യം ചെ​​​യ്യ​​​ൽ വീ​​​ഡി​​​യോ കാ​​​മ​​​റ​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്പോ​​​ൾ കാ​​​മ​​​റ ഓ​​​ഫാ​​​യെ​​​ന്നു ക​​​ണ്ടു. ഇ​​​ക്കാ​​​ര്യം അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി​​​രു​​​ന്നു.

ഒ​​​രു​​​പാ​​​ടു വ്യ​​​വ​​​സാ​​​യ ബ​​​ന്ധ​​​ങ്ങ​​​ളു​​​ള്ള ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നു ത​​​ന്നോ​​​ടു ശ​​​ത്രു​​​ത​​​യു​​​ണ്ട്. ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​റും ത​​​ന്നെ ഒ​​​രു ശ​​​ത്രു​​​വാ​​​യാ​​​ണു ക​​​ണ്ട​​​ത്. 2016ലെ ​​​സ​​​മ​​​ര​​​കാ​​​ല​​​ത്ത് തി​​​യ​​​റ്റ​​​ർ അ​​​ദ്ദേ​​​ഹം അ​​​ട​​​ച്ചി​​​ട്ടു. സ​​​മ​​​രം ത​​​ക​​​ർ​​​ന്ന​​​തോ​​​ടെ ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​റും ത​​​നി​​​ക്കെ​​​തി​​​രേ തി​​​രി​​​ഞ്ഞ​​​താ​​​യും ദി​​​ലീ​​​പ് ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.