ഖത്തറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്കും, ഓൺലൈൻ മാദ്ധ്യമങ്ങൾക്കും യു.എ.ഇ വിലക്കേർപ്പെടുത്തി

ദുബായ്: ഖത്തറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്കും, പത്രങ്ങളുടെ വെബ്സൈറ്റ് അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾക്കും യു.എ.ഇ വിലക്കേർപ്പെടുത്തി. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വാർത്തകളും അഭിപ്രായങ്ങളും നടത്തുന്നവർക്ക് കർശന ശിക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യു.എ.ഇ ഭരണകൂടത്തിന്റെ പുതിയ തീരുമാനം.

നേരത്തെ അൽ ജസീറയുടെ ചാനലിനും വെബ്സൈറ്റിനും, ഇംഗ്ലീഷ് പത്രങ്ങളായ ഖത്തർ ട്രിബ്യൂൺ, ഗൾഫ് ടൈംസ് തുടങ്ങിയ മാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള മാദ്ധ്യമങ്ങൾക്കോ വ്യക്തികൾക്കോ ഖത്തർ ഭരണകൂടം യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ മറ്റ് അറഹബ് രാജ്യങ്ങളെ മോശമായി ചിത്രീകരിക്കാതെ, രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കണമെന്നാണ് ഖത്തർ ഭരണകൂടം രാജ്യത്തെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.