ഖജനാവിൽ നിന്ന് പണമിറക്കി ദേശീയ തലത്തിൽ പി ആർ ചെയ്യേണ്ട അവസ്ഥയിലാണ് കേരളം:ഉമ്മൻ ചാണ്ടി

കോ​ട്ട​യം: വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം അ​ക്ര​മ രാ​ഷ്ട്രീ​യ​വും അ​ഴി​ച്ചു​വി​ട്ട് ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് കേ​ര​ള​ത്തി​നെ​തി​രെ​യു​ള്ള കു​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ബി​ജെ​പി​ക്ക് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തെ സൊ​മാ​ലി​യ​യെ​ന്നു വി​ളി​ച്ചു. മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ ദൈ​വ​ത്താ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നാ​ടെ​ന്നു വി​ളി​ക്കു​ന്നു. ഇ​തെ​ല്ലാം കു​പ്ര​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. കേ​ര​ള​ത്തെ താ​ഴ്ത്തി​ക്കെ​ട്ടാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​ക​ക്ഷി​ക​ൾ ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ ദു​ഖം തോ​ന്നു​ന്നെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ കാ​ത്തി​രു​ന്ന ബി​ജെ​പി​ക്ക് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു ന​ൽ​കു​ക​യാ​ണെ​ന്നും ഇ​താ​ണ് ഖ​ജ​നാ​വി​ൽ​നി​ന്നു പ​ണ​മി​റ​ക്കി ദേ​ശീ​യ ത​ല​ത്തി​ൽ പ​ര​സ്യം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചെ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലു…

Posted by Oommen Chandy on Friday, August 11, 2017