ക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീം പ്രഖ്യാപിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീം പ്രഖ്യാപിച്ചു. എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

കോഹ്ലി, ധോണി, ഹര്‍ദിക്, അക്‌സര്‍, കുല്‍ദീപ്, ചാഹല്‍, ഭുവനേശ്വര്‍, ബുംറ, ഷമി, ശര്‍ദുല്‍, രോഹിത്, ധവാന്‍, രഹാനെ, ശ്രേയസ് അയ്യര്‍, പാണ്ഡെ, കേദാര്‍, കാര്‍ത്തിക് എന്നിവരാകും ഇന്ത്യന്‍ ടീമിലെ കളിക്കാര്‍.

നാല് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍.

ശ്രീലങ്കന്‍ പരമ്പരയില്‍ ഇല്ലാതിരുന്ന ശര്‍ദുല്‍ താക്കൂറിനെ ടീമിലേക്ക് തിരികെ വിളിച്ചു. മുതിര്‍ന്ന താരങ്ങളായ സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരെ ഒഴിവാക്കി. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും ടീമിലിടം കിട്ടിയില്ല. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്ത്യ ഏകദിന മത്സരങ്ങളില്‍ കളിക്കും.