കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ റോ​ഡു​ക​ൾ​ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ റി​ല​യ​ൻ​സി​ന്​ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം

കൊ​ച്ചി: കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ റോ​ഡു​ക​ൾ​ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ റി​ല​യ​ൻ​സി​ന്​ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം. പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ നി​ശ്ച​യി​ച്ച നി​ര​ക്ക്​ ഇൗ​ടാ​ക്കി റി​ല​ൻ​സി​ന്​ റോ​ഡ്​ പൊ​ളി​ക്കാ​ൻ സൗ​ക​ര്യം ചെ​യ്​​തു​ന​ൽ​ക​ണ​മെ​ന്ന്​​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ന​ഷ്​​ട​ത്തി​നും വ​ഴി​വെ​ക്കു​ന്ന​താ​ണ്​ ന​ട​പ​ടി.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ പാ​ച​ക​വാ​ത​കം വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ്​ പ​ദ്ധ​തി​ക്കാ​യി റോ​ഡ്​ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ഇ​ന്ത്യ​ൻ ഒാ​യി​ൽ അ​ദാ​നി ഗ്യാ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്ന ക​മ്പ​നി​ക്ക്​ നി​ര​ക്കി​ള​വ്​ ന​ൽ​കി സ​ർ​ക്കാ​ർ നേ​ര​േ​ത്ത ഉ​ത്ത​ര​വാ​യി​രു​ന്നു. വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി നി​ല​വാ​രം കൂ​ടി​യ റോ​ഡ്​ പൊ​ളി​ക്കു​ന്ന​തി​ന്​ വാ​ട്ട​ർ അ​തോ​റി​റ്റി, വൈ​ദ്യു​തി ബോ​ർ​ഡ്​ എ​ന്നി​വ​യി​ൽ​നി​ന്ന്​ ച​തു​ര​ശ്ര​മീ​റ്റ​റി​ന്​ 5930 രൂ​പ​യാ​ണ്​ കോ​ർ​പ​റേ​ഷ​നു​ക​ൾ ഇൗ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​െൻറ നി​ര​ക്ക്​ 3686 രൂ​പ​യാ​ണ്. ഇൗ ​നി​ര​ക്കാ​ണ്​ അ​ദാ​നി ഗ്യാ​സി​ന്​ അ​നു​വ​ദി​ച്ച​ത്. പൊ​ളി​ക്കു​ന്ന റോ​ഡു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ഇൗ ​തു​ക തി​ക​യി​ല്ലെ​ന്നി​രി​ക്കെ കോ​ർ​പ​റേ​ഷ​നു​ണ്ടാ​കു​ന്ന കോ​ടി​ക​ളു​ടെ ന​ഷ്​​ടം ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ സ​ർ​ക്കാ​റി​ന്​ ക​ത്ത​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. അ​ദാ​നി ഗ്യാ​സി​ന്​ നി​ര​ക്കി​ള​വ്​ അ​നു​വ​ദി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഗു​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ലാ​ണ്​ തീ​രു​മാ​ന​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.

ഒ​പ്​​റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 241.5 കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ റോ​ഡ്​ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ നി​ര​ക്കി​ള​വ്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ റി​ല​യ​ൻ​സ്​ ജി​യോ ഇ​ൻ​ഫോ​കോം ക​മ്പ​നി ഇ​തി​ന്​ പി​ന്നാ​ലെ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന്, പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​േ​ൻ​റ​തി​ന്​ തു​ല്യ​മാ​യ തു​ക​യേ റി​ല​യ​ൻ​സി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കാ​വൂ എ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ ​​ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ്​ ജൂ​ലൈ 17ന്​ ​ഉ​ത്ത​ര​വി​റ​ക്കി. ഇൗ ​ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ​യാ​ണ്​ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം നി​ര​ക്കി​ള​വ്​ സി​റ്റി ഗ്യാ​സ്​ പ​ദ്ധ​തി​ക്ക്​ മാ​ത്ര​മാ​ണെ​ന്നും മ​റ്റ്​ ടെ​ലി​ഫോ​ൺ ക​മ്പ​നി​ക​ൾ​ക്കോ സേ​വ​ന​ദാ​താ​ക്ക​ൾ​ക്കോ ബാ​ധ​ക​മ​ല്ലെ​ന്നും തീ​രു​മാ​നി​ച്ച​ത്​ എ​ന്ന​താ​ണ്​ വി​രോ​ധാ​ഭാ​സം.

റോ​ഡി​ലൂ​ടെ കു​ടി​വെ​ള്ള ​ൈപ​പ്പി​ടാ​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ നി​ര​ക്കി​ള​വ്​ ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ​ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​ടെ ക​ച്ച​വ​ടാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ കോ​ടി​ക​ളു​ടെ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​​െൻറ ചു​വ​ടു​പി​ടി​ച്ച്​ മ​റ്റു സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളും നി​ര​ക്കി​ള​വ്​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന്​ ഹൈ​ബി ഇൗ​ഡ​ൻ എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി. ​പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​െൻറ നി​ര​ക്ക്​ അം​ഗീ​ക​രി​ച്ചാ​ൽ ത​റ​വാ​ട​ക, സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ്​ എ​ന്നി​വ കോ​ർ​പ​റേ​ഷ​ന്​ ഇൗ​ടാ​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത്​ ഭീ​മ​മാ​യ ന​ഷ്​​ടം ഉ​ണ്ടാ​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. ഹാ​രി​സ്​ പ​റ​ഞ്ഞു