കോണ്‍ഗ്രസിനെ തകർക്കാൻ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കൽ: ഹസ്സൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകർക്കാൻ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാർ അന്വേഷണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. സർക്കാരിന്‍റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് അന്വേഷണവും നേരിടും. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് സർക്കാർ ലോ സെക്രട്ടറിയുടെ നിയമോപദേശം തേടാതിരുന്നതെന്നും ഹസൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.