കേന്ദ്ര സംസ്ഥാന നയങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 13 ന് യു.ഡി.എഫ് ഹർത്താൽ

മലപ്പുറം: കേന്ദ്ര സംസ്ഥാന നയങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 13 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ യു.ഡി.എഫ് തീരുമാനം. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. വിലക്കയറ്റത്തിനും പെട്രോള്‍ ഡീസൽ പാചകവാതക വര്‍ധനക്കും എതിരെ യു.ഡി.എഫ് ഹര്‍ത്താലെന്നും യു.ഡി.എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, എറണാകുളം നഗരത്തില്‍ ഹർത്താൽ ഉച്ചക്ക് മൂന്നു മണിവരെ മാത്രമായിരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.

ഫിഫ ലോകകപ്പ് അണ്ടര്‍ -17 മത്സരങ്ങള്‍ നടക്കുന്നതിനാലാണ് എറണാകുളം നഗരത്തില്‍ ഹര്‍ത്താല്‍ സമയം ചുരുക്കാൻ തീരുമാനിച്ചത്. ഫുട്‌ബാള്‍ കളി കാണാന്‍ മറ്റു ജില്ലകളില്‍ നിന്ന് വരുന്ന കായിക പ്രേമികള്‍ക്ക് യാത്ര ചെയ്യാന്‍ തടസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.