കലിഫോർണിയയിലെ വൈൻ പ്രവിശ്യയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു

സൊനോമ: കലിഫോർണിയയിലെ വൈൻ പ്രവിശ്യയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു. രൂക്ഷമായി പടരുന്ന തീയിൽ നൂറോളം വീടുകൾ കത്തിനശിച്ചു. ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. 1500 ഓളം കെട്ടിടങ്ങൾ തകർന്നു. 20,000ൽ അധികം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രിയിലാണ് തീപിടിത്തം തുടങ്ങിയത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.