ഒരു പാദത്തിലെ വളർച്ച മാത്രം കണക്കിലെടുത്ത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നു: പ്രധാനമന്ത്രി

പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ജനങ്ങളുടെ പ്രാര്‍ഥനയും മൂലം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലില്‍ സ്ംസ്ഥാനത്തും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചു

ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യത്ത് ജി.ഡി.പി താഴുന്നത് ആദ്യമായല്ല. സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിലെ വളർച്ച മാത്രം കണക്കിലെടുത്ത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചരക്കു സേവന നികുതി മൂന്ന് മാസം കൂടി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനവും ചരക്കു സേവന നികുതിയും ശരിയായ തീരുമാനങ്ങളാണ്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എട്ടു തവണ ജി.ഡി.പി 5.7 ശതമാനത്തിനു താഴെയായിരുന്നു. ഞാനൊരു സാമ്പത്തിക വിദഗ്‌ദ്ധനല്ല, അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. മൂന്ന് വർ‌ഷത്തിനുള്ളിൽ ജി.ഡി.പി നിരക്ക് 7.5ലെത്തിച്ച സർക്കാരിന് ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും സാമ്പത്തിക നിലയെ കരകയറ്റാനുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനവും ചരക്കു സേവന നികുതിയും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചെന്ന മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹയുടെയും അരുൺ ഷൂരിയുടെയും വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മോദി. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തെ സാമ്പത്തിക വളർച്ച മൂന്ന് വർഷത്തെ കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ.