ഐ.എൽ.ബി.എസ് ആശുപത്രിയിൽ നഴ്സുമാർ നടത്തി വന്ന സമരം അവസാനിച്ചു

ന്യൂ‌ഡൽഹി: ഐ.എൽ.ബി.എസ് ആശുപത്രിയിൽ നഴ്സുമാർ നടത്തി വന്ന സമരം അവസാനിച്ചു. പിരിച്ചു വിട്ട അഞ്ച് നഴ്സ്മാരെ തിരിച്ചെടുക്കാമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് പരാതി നൽകിയ നഴ്‌സിനെ തിരിച്ചെടുക്കില്ല.