ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ പീ​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ അ​ട​ച്ചു​പൂട്ടാൻ നടപടിയെന്ന് അധികൃതർ

െകാ​ച്ചി: പീ​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. അ​ത് കി​ട്ടി​യാ​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യാ​ൽ നി​ല​വി​ലു​ള്ള കു​ട്ടി​ക​ളെ സ​മീ​പ​ത്തെ മ​റ്റ്​ സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്യു​കയെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സ്​​ലാ​മി​ക പ്ര​ഭാ​ഷ​ക​നാ​യ എം.​എം. അ​ക്ബ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പീ​സ് ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ്‌​കൂ​ളി​നെ​തി​രാ​യ കേ​സി​ല്‍ പാ​ഠ​ഭാ​ഗം ത​യാ​റാ​ക്കി​യ ബ​റൂ​ജ് പ​ബ്ലി​ക്കേ​ഷ​ന്‍സ് ഉ​ട​മ അ​ട​ക്കം മൂ​ന്നു​പേ​രെ കൊ​ച്ചി പൊ​ലീ​സ് മും​ബൈ​യി​ലെ​ത്തി മു​മ്പ്​ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​റി​യി​പ്പും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ച​ക്ക​ര​പ്പ​റ​മ്പ് പീ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സി.​ബി.​എ​സ്.​ഇ അം​ഗീ​കാ​ര​ത്തി​നു​ള്ള എ​ൻ.​ഒ.​സി ല​ഭി​ക്കു​ന്ന​തി​ന് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ അ​ത് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ത​ങ്ങ​ളെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.