ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കന്‍ ശസ്ത്രജ്ഞര്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ജെഫ്രി സി ഹാള്‍, മൈക്കല്‍ റോസ്ബഷ്, മൈക്കില്‍ ഡബ്‌ള്യു യംഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ബയോളജിക്കല്‍ ക്ലോക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങള്‍ക്കാണ് പുരസ്‌കാരം. 90 ലക്ഷം സ്വീഡിഷ് ക്രോണര്‍ (1100000 ഡോളര്‍) ആണ് സമ്മാനത്തുക.

സസ്യങ്ങളും ജീവികളും അടക്കമുള്ളവയുടെ ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതില്‍ ഈ ഗവേഷകരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായതായി നൊബേല്‍ സമിതി വിലയിരുത്തി.