ഇ​ന്ത്യ​യി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി സാം​സം​ഗ്

നോ​യി​ഡ: ഇ​ന്ത്യ​യി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ദ​ക്ഷി​ണ​കൊ​റി​യ​ൻ ടെ​ക് ഭീ​മ​ൻ സാം​സം​ഗ്. നോ​യി​ഡ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങാ​നാ​യി 4,915 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് സാം​സം​ഗ് ന​ട​ത്തു​ന്ന​ത്. സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, ഫ്ലാ​റ്റ് പാ​ന​ൽ ടെ​ലി​വി​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും ഈ ​യൂ​ണി​റ്റി​ൽ നി​ർ​മി​ക്കു​ക. നി​ക്ഷേ​പാ​നു​മ​തി സാം​സം​ഗി​ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ല്കി​ക്ക​ഴി​ഞ്ഞു.

ഇ​പ്പോ​ൾ ക​മ്പ​നി​ക്ക് നോ​യി​ഡ​യി​ലു​ള്ള യൂ​ണി​റ്റി​നു സ​മീ​പ​ത്താ​യി 35 ഏ​ക്ക​ർ ഭൂ​മി കൂ​ടി സ​ർ​ക്കാ​ർ ന​ല്കും. പു​തി​യ 5000 ജോ​ലി​ക​ൾ കൂ​ടി സൃ​ഷ്ടി​ക്കു​മെ​ന്ന് സാം​സം​ഗ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ നോ​യി​ഡ​യി​ലു​ള്ള പ്ലാ​ന്‍റി​ന്‍റെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത പ്ര​തി​മാ​സം 50 ല​ക്ഷം യൂ​ണി​റ്റാ​ണ്. പു​തി​യ നി​ക്ഷേ​പ​ത്തി​ലൂ​ടെ പ്ലാ​ന്‍റ് വീ​പു​ലീ​ക​രി​ക്കു​ന്പോ​ൾ ഉ​ത്പാ​ദ​നം 1.2 കോ​ടി​യാ​യി ഉ​യ​രും. റ​ഫ്രി​ജ​റേ​റ്റ​ർ ഉ​ത്പാ​ദ​നം വ​ർ​ഷ​ത്തി​ൽ 15 ല​ക്ഷ​ത്തി​ൽ​നി​ന്ന് ര​ണ്ടോ മൂ​ന്നോ മ​ട​ങ്ങാ​യി ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. അ​ത​സ​മ​യം ടി​വി പാ​ന​ലു​ക​ൾ 13 ല​ക്ഷ​ത്തി​ൽ​നി​ന്ന് 26 ല​ക്ഷ​മാ​ക്കി​യും ഉ‍യ​ർ​ത്തും.

സാം​സം​ഗി​ന്‍റെ നോ​യി​ഡ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത് 1996ലാ​ണ്. ഇ​ന്ത്യ​യി​ൽ ക​മ്പ​നി​യു​ടെ ആ​ദ്യ പ്ലാ​ന്‍റു​മാ​ണി​ത്. ടി​വി മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്ത് നി​ർ​മി​ച്ചി​രു​ന്ന​തെ​ങ്കി​ൽ 2005 മു​ത​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​വി​ടെ നി​ർ​മി​ച്ചു​വ​രു​ന്നു.