ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ട്വന്റി-20 ഉപേക്ഷിച്ചു; പരമ്പര സമനിലയിൽ

ഹൈദരാബാദ്: ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ട്വന്റി-20 മത്സരം ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയും വിജയിച്ചിരുന്നു.

മൈതാനം വെള്ളം കയറി മത്സര യോഗ്യമല്ലാതിരുന്നതിനാലാണു കളി ഉപേക്ഷിച്ചത്. മഴയില്ലെങ്കിലും മൈതാനം കുതിർന്ന അവസ്ഥയിലായതിനാൽ കളിക്കാൻ സാദ്ധ്യമാകില്ലെന്ന് അംപയർമാർ അറിയിച്ചു. ഏഴ് മണിക്കു തുടങ്ങേണ്ട മത്സരം തുടങ്ങാനാകാത്തതിനെ തുടർന്ന് മൂന്ന് തവണ മൈതാനത്ത് പരിശോധന നടത്തി. ഇതിനു ശേഷമാണു കളി റദ്ദാക്കാൻ അധിക‍ൃതർ തീരുമാനിച്ചത്. ഒരാഴ്ചയായി ഹൈദരാബാദിൽ കനത്ത മഴയാണ്.