ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബംഗാൾ സർക്കാരുമായി വേണ്ടി വന്നാൽ ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നു മുതൽ നടപ്പാക്കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സർക്കാർ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും മന്ത്രി പറഞ്ഞു.