ഇം​ഗ്ല​ണ്ട് കു​ട്ടി​ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു

കോ​ൽ​ക്ക​ത്ത: ഒ​ടു​വി​ൽ ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ഇം​ഗ്ല​ണ്ടി​ലെ​ത്തി. അ​വി​ശ്വ​സ​നീ​യ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ ക​ളി​ക്കാ​ഴ്ച​ക​ൾ സാള്‍ട്ട്‌ലേക്ക്‌ സ്റ്റേഡിയ​ത്തി​ൽ വി​രി​യി​ച്ച് ഇം​ഗ്ല​ണ്ട് കു​ട്ടി​ലോ​ക​ക​പ്പി​ന്‍റെ പു​തി​യ ഉ​ട​മ​ക​ളാ​യി. ര​ണ്ടു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം അ​ഞ്ചു ഗോ​ളു​ക​ൾ യൂ​റോ​പ്യ​ൻ വ​ന്പ​ൻ​മാ​രാ​യ സ്പെ​യി​നി​ന്‍റെ വ​ല​യി​ൽ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി അ​ടി​ച്ചു​ക​യ​റ്റി ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

പ​ത്താം മി​നി​റ്റി​ൽ സെ​ർ​ജി​യോ ഗോ​മ​സി​ലൂ​ടെ സ്പെ​യി​നാ​ണ് ക​ലാ​ശ​ക്കൊ​ട്ടി​ലെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ക്യാ​പ്റ്റ​ൻ ആ​ബേ​ൽ റൂ​യി​സി​ൽ​നി​ന്ന് തു​ട​ങ്ങി യു​വാ​ൻ മി​റാ​ൻ​ഡ​സെ​സാ​ർ ഗി​ലാ​ബ​ർ​ട്ടു വ​ഴി​യെ​ത്തി​യ നീ​ക്കം സെ​ർ​ജി​യോ ഗോ​മ​സ് ഗോ​ളി​ലേ​ക്കു തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. 31-ാം മി​നി​റ്റി​ൽ ഗോ​മ​സ് വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. സെ​സാ​ർ ഗി​ലാ​ബ​ർ​ട്ടു ത​ന്നെ​യാ​യി​രു​ന്നു ഈ ​ഗോ​ളി​നും വ​ഴി​യൊ​രു​ക്കി​യ​ത്. ഇം​ഗ്ല​ണ്ട് ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ന​യൊ​ടി​ച്ച് സ്പെ​യി​ൻ ന​ട​ത്തി​യ കൗ​ണ്ട​ർ അ​റ്റാ​ക്ക് ഗോ​മ​സ് വ​ല​യി​ലേ​ക്കു തി​രി​ച്ചു​വി​ടു​യാ​യി​രു​ന്നു.

ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ സൂ​പ്പ​ർ​താ​രം ബ്യ്രൂ​​സ്റ്റ​റി​ലൂ​ടെ ഇം​ഗ്ല​ണ്ട് തി​രി​ച്ച​ടി ആ​രം​ഭി​ച്ചു. വ​ല​തു​വിം​ഗി​ൽ​നി​ന്നു സ്റ്റീ​വ​ൻ സെ​സെ​ഗ്ന​ൻ ഉ​യ​ർ​ത്തി​വി​ട്ട ക്രോ​സ് ബ്രൂ​സ്റ്റ​റി​ന്‍റെ ത​ക​ർ​പ്പ​ൻ ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, ഇ​ത് വ​രാ​നി​രി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നെ​ന്ന് ഇം​ഗ്ല​ണ്ടി​നു പി​ന്നി​ടു മ​ന​സി​ലാ​യി.

തു​ട​ർ​ന്നും സ്പെ​യി​ൻ ഗോ​ൾ മു​ഖ​ത്തേ​ക്ക് ആ​ക്ര​മ​ണ തി​ര​മാ​ല​ക​ൾ ഉ​യ​ർ​ത്തി​യ ഇം​ഗ്ല​ണ്ടി​നാ​യി 58-ാം മി​നി​റ്റി​ൽ ഗി​ബ്സ് വൈ​റ്റ് സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. 69-ാം മി​നി​റ്റി​ൽ ഫി​ൽ ഫോ​ഡ​ൻ ഇം​ഗ്ല​ണ്ടി​നു ലീ​ഡ് ന​ൽ​കി. 84-ാം മി​നി​റ്റി​ൽ മാ​ർ​ക്ക് ഗു​വേ​ഹി ഇം​ഗ്ല​ണ്ടി​ന്‍റെ ലീ​ഡ് നാ​ലാ​ക്കി ഉ​യ​ർ​ത്തി. നാ​ലു മി​നി​റ്റി​നു​ശേ​ഷം ഫോ​ഡ​ൻ ക​റ്റാ​ല​ൻ​മാ​രു​ടെ പെ​ട്ടി​യി​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു.