ആ​​​ധാ​​​ർ ഇല്ലാത്തതിന്റെ പേ​​​രി​​​ൽ ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി : ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ല്ലാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ എ​​​റ​​​ണാ​​​കു​​​ളം അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വ് സ്വ​​​ദേ​​​ശി പ്ര​​​ശാ​​​ന്ത് സു​​​ഗ​​​ത​​​ന്‍റെ ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

സ്വ​​​കാ​​​ര്യ​​​ത​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ധാ​​​ർ എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ണ്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നായി​​​രു​​​ന്നു ഹ​​​ർ​​​ജി​​​. ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​തി​​​ർ ക​​​ക്ഷി​​​ക​​​ൾ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.