ആ​​ർ.​​എ​​സ്.​​എ​​സ്​ സ്​​​ത്രീ​​ക​​ളെ ര​​ണ്ടാം​​ത​​ര​​ക്കാ​​രാ​​യി കാ​​ണു​​ന്നുവെന്ന് രാഹുൽ ഗാന്ധി

വ​​ഡോ​​ദ​​ര: ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ബി.​​ജെ.​​പി​​ക്കെ​​തി​​രെ​​യും ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രെ​​യും വി​​മ​​ർ​​ശ​​ന ശ​​ര​​ങ്ങ​​ൾ എ​​യ്​​​ത കോ​​ൺ​​ഗ്ര​​സ്​ ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി, ഇ​​ന്ന​​ലെ ആ​​ർ.​​എ​​സ്.​​എ​​സി​​ന്​ നേ​​രെ​​യും തി​​രി​​ഞ്ഞു. ആ​​ർ.​​എ​​സ്.​​എ​​സ്​ സ്​​​ത്രീ​​ക​​ളെ ര​​ണ്ടാം​​ത​​ര​​ക്കാ​​രാ​​യി കാ​​ണു​​ന്നു എ​​ന്ന്​ ആ​​രോ​​പി​​ച്ച രാ​​ഹു​​ൽ എ​​ന്തു​​കൊ​​ണ്ടാ​​ണ്​ സം​​ഘ​​ട​​ന​​യി​​ൽ സ്​​​ത്രീ​​ക​​ൾ​​ക്ക്​ അം​​ഗ​​ത്വം ന​​ൽ​​കാ​​ത്ത​​തെ​​ന്ന്​ ചോ​​ദി​​ച്ചു.

കോ​​ണ്‍ഗ്ര​​സി​െ​ൻ​റ ന​​വ​​സ​​ര്‍ജ​​ന്‍ യാ​​ത്ര​​യു​​ടെ ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ വ​​ഡോ​​ദ​​ര​​യി​​ൽ വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു രാ​​ഹു​​ല്‍. സ്​​​ത്രീ​​ക​​ൾ വാ​​യ​​തു​​റ​​ക്കു​േ​​മ്പാ​​ൾ​​ത​​ന്നെ അ​​ത്​ അ​​ട​​ക്കാ​​നാ​​ണ്​ ആ​​ർ.​​എ​​സ്.​​എ​​സ്​ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം കു​​റ്റ​​പ്പെ​​ടു​​ത്തി.

സ്​​​ത്രീ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​െ​ൻ​റ കാ​​ര്യ​​ത്തി​​ൽ മു​​ന്നി​​ൽ​​നി​​ൽ​​ക്കു​​ന്ന രാ​​ജ്യ​​ത്തെ 10​ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ ഗു​​ജ​​റാ​​ത്ത്​ ഉ​​ൾ​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്നും ഇ​​ത്​ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വാ​​ഗ്​​​ദാ​​ന​​ങ്ങ​​ൾ പൊ​​ള്ള​​ത്ത​​ര​​മാ​​​ണെ​​ന്ന​​തി​െ​ൻ​റ തെ​​ളി​​വാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഗു​​ജ​​റാ​​ത്തി​​ൽ മോ​​ദി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള സൗ​​ജ​​ന്യ വി​​ദ്യാ​​ഭ്യാ​​സം നി​​ർ​​ത്ത​​ലാ​​ക്കി​​യ കാ​​ര്യം ഒ​​രു വി​​ദ്യാ​​ർ​​ഥി​​നി ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ത്തി​​യ​​പ്പോ​​ഴാ​​ണ്​ രാ​​ഹു​​ൽ ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞ​​ത്.