ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ യു​വ ടെ​ക്കി അ​റ​സ്റ്റി​ൽ

ടാക്സ് റിട്ടേൺ സമർപ്പിക്കാനും ഇനി ആധാർ നിർബന്ധം

ബം​ഗ​ളൂ​രു: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ണ​യി​ടു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു​വി​ൽ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ യു​വ ടെ​ക്കി അ​റ​സ്റ്റി​ൽ. ഐ​ഐ​റ്റി ഖ​ര​ക്പു​ർ ബി​രു​ദ​ധാ​രി​യാ​യ അ​ഭി​ന​വ് ശ്രീ​വാ​സ്ത​വ് (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​ട്ടി​യു​ടെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ഭി​ന​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ അ​ഭി​ന​വ് എ​ൻ​ഐ ടെ​ക്നോ​ള​ജീ​സി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ആ​ധാ​ർ ഇ ​കെ​വൈ​സി എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഭി​ന​വ് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്. ജ​നു​വ​രി​യി​ലാ​യി​രു​ന്നു ചോ​ർ​ത്ത​ൽ ന​ട​ത്തി​യ​ത്.

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​ന് ഇ​യാ​ൾ അ​ഞ്ച് ആ​പ്പു​ക​ളാ​ണ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ പ​ര​സ്യം ചേ​ർ​ത്ത​തി​ൽ​നി​ന്നു മാ​ത്ര​മാ​യി അ​ഭി​ന​വ് 40,000 രൂ​പ​യാ​ണ് നേ​ടി​യ​ത്. ആ​ധാ​ർ ഇ ​കെ​വൈ​സി എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ജ​നു​വ​രി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു ശേ​ഷം 50,000 ത​വ​ണ ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് ഇ​ത് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.