ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വേങ്ങര: ആർ.എസ്.എസിനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുകയാണെന്നും, യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. വേങ്ങരയിൽ ആദ്യ ഉപതിരഞ്ഞെടുപ്പ് പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. എന്നാൽ അവർ പയറ്റുന്ന വിചിത്രമായ അജണ്ടകളൊന്നും കേരളത്തിൽ നടപ്പാകില്ല- മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി നേരിടുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നത് അതിന് തെളിവാണെന്നും പിണറായി പറഞ്ഞു.