ആവശ്യങ്ങൾക്കായി പാകിസ്ഥാൻ ഇനി മുതൽ അമേരിക്കയെ ആശ്രയിക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: സെെനിക ആവശ്യങ്ങൾക്കായി പാകിസ്ഥാൻ ഇനി മുതൽ അമേരിക്കയെ ആശ്രയിക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാഹിദ് ഖഘാൻ അബ്ബാസി. ഭീകരവാദങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തുന്ന പോരാട്ടങ്ങൾ ഒരു നാൾ ലോകം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെെനിക ആവശ്യങ്ങൾക്കായി ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കുമെന്നായിരുന്നു അമേരിക്കയുമായി സഹകരണം അവസാനിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വിശദീകരിച്ചത്. നിലവിൽ അമേരിക്കൻ യുദ്ധോപകരണങ്ങൾ ആണ് കൂടുതലും ഉപയോഗിക്കുന്നതെങ്കിലും ചെെനീസ്, യൂറോപ്യൻ ആയുധങ്ങളും പാകിസ്ഥാന്റെ പക്കലുണ്ട്.

കൂടാതെ റഷ്യയുടെ ഹെലികോപ്‌റ്ററുകൾ അടുത്തിടെ പാകിസ്ഥാൻ വാങ്ങുകയും ചെയ്‌തി‌രുന്നു. പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അമേരിക്കയുമായി സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.