അ​മേ​രി​ക്ക ന​ൽ​കി​യ ഓ​രോ ചി​ല്ലി​ത്തു​ട്ടി​ന്‍റെ​യും ക​ണ​ക്ക് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ഇ​സ്ലാ​മാ​ബാ​ദ്: ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ മ​തി​യാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത പാ​ക്കി​സ്ഥാ​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കി​യ അ​മേ​രി​ക്ക​യ്ക്കു മ​റു​പ​ടി​യു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​മേ​രി​ക്ക ന​ൽ​കി​യ ഓ​രോ ചി​ല്ലി​ത്തു​ട്ടി​ന്‍റെ​യും ക​ണ​ക്ക് ക​ണ​ക്ക് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​വാ​ജ ആ​സി​ഫ് ട്വീ​റ്റ് ചെ​യ്തു. അ​മേ​രി​ക്ക​യോ​ടു മു​ന്പു​ത​ന്നെ സ​ഹാ​യം വേ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ട്രം​പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സ്താ​വ​ന​യ്ക്കു യാ​തൊ​രു സാ​ധു​ത​യു​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​യി ജി​യോ ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പാ​ക്കി​സ്ഥാ​നു വ​ർ​ഷാ​വ​ർ​ഷം ന​ൽ​കി​യി​രു​ന്ന സാ​ന്പ​ത്തി​ക​സ​ഹാ​യം നി​ർ​ത്ത​ലാ​ക്കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചി​രു​ന്നു. 25.5 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 1630 കോ​ടി​രൂ​പ) സ​ഹാ​യ​മാ​ണു നി​ർ​ത്ത​ലാ​ക്കി​യ​ത്. സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രു​ക​ളെ പാ​ക്കി​സ്ഥാ​ൻ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു പു​തു​വ​ർ​ഷ​ത്തെ ആ​ദ്യ ട്വീ​റ്റി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​മേ​രി​ക്ക​യു​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ ന​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​ണ്ട​വി​ധം സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ട്രം​പ് അ​ന്നു മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

2002 മു​ത​ൽ 3300 കോ​ടി ഡോ​ള​ർ(2,10,820 കോ​ടി​യോ​ളം രൂ​പ) അ​മേ​രി​ക്ക പാ​ക്കി​സ്ഥാ​നു ന​ല്കി​യി​ട്ടു​ണ്ട്. തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രേ അ​യ​ഞ്ഞ​സ​മീ​പ​നം സ്വീ​ക​രി​ച്ച​താ​ണ് ഇ​പ്പോ​ൾ യു​എ​സി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദി​നെ വി​ട്ട​യ​ച്ച​തി​നെ ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അ​മേ​രി​ക്ക ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ലി​ച്ചി​രു​ന്നു.