അ​പ​ക​ട​ത്തി​ൽ​പെ​ട്ട ച​ര​ക്കു​ക​പ്പ​ലി​ലെ മ​ല​യാ​ളി ക്യാ​പ്​​റ്റ​നു​വേ​ണ്ടി പ്രാ​ർ​ഥ​ന​യോ​ടെ കു​ടും​ബം

മും​ബൈ: ഫി​ലി​പ്പീ​ൻ​സി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ച​ര​ക്കു​ക​പ്പ​ലി​ലെ മ​ല​യാ​ളി ക്യാ​പ്​​റ്റ​നു​വേ​ണ്ടി പ്രാ​ർ​ഥ​ന​യോ​ടെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം ഏ​ഴി​ന്​ ക​പ്പ​ൽ മു​ങ്ങി കാ​ണാ​താ​യ 11 പേ​രി​ൽ മും​ബൈ​ക്ക​ടു​ത്ത്​ വീ​രാ​റി​ലെ വി​രാ​ട്​ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ക്യാ​പ്​​റ്റ​ൻ രാ​ജേ​ഷ്​ നാ​യ​രും ഉ​ൾ​പ്പെ​ടും.
കൊ​ടു​ങ്ങ​ല്ലൂ​ർ പു​ല്ലൂ​റ്റ്​ ച​ക്ക​നാ​ട്​ ഒാ​ളി​യി​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​നാ​ണ്​ 42കാ​ര​നാ​യ രാ​ജേ​ഷ്. ക​ഴി​ഞ്ഞ​ദി​വ​സം ചെ​ന്നൈ നു​ങ്ക​പ്പാ​ക്ക​ത്തു​ള്ള വൃ​ധി മാ​രി​ടൈം ഒാ​ഫി​സി​ൽ​നി​ന്നാ​ണ്​ ക​പ്പ​ൽ മു​ങ്ങി രാ​ജേ​ഷി​നെ കാ​ണാ​താ​യ​താ​യി കു​ടും​ബ​ത്തി​ന്​ വി​വ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ, സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട്​ ഭാ​ര്യ ര​ശ്​​മി​യും മ​റ്റ്​ ബ​ന്ധു​ക്ക​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യും ക​പ്പ​ൽ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു. തി​ര​ച്ചി​ൽ ന​ട​ന്നു​വ​രു​ന്നു​വെ​ന്ന്​ മാ​ത്ര​മാ​ണ്​ ഇ​വ​ർ ന​ൽ​കി​യ മ​റു​പ​ടി.

കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്നാ​ണ്​ അ​പ​ക​ട​മെ​ന്നാ​ണ്​ വി​വ​രം. രാ​ജ​ഷ്​ ഉ​ൾ​പ്പെ​ടെ 26 ഇ​ന്ത്യ​ക്കാ​രാ​ണ്​ ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 15 പേ​രെ അ​പ​ക​ട സ​മ​യ​ത്ത്​ പ​രി​സ​ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന്​ ക​പ്പ​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ര​ക്ഷി​ച്ചു.
ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ ഹോ​ങ്കോ​ങ്ങി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ‘എ​മ​റാ​ൾ​ഡ്​ സ്​​റ്റാ​ർ’ ച​ര​ക്കു​ക​പ്പ​ലി​ൽ ക്യാ​പ്​​റ്റ​നാ​യി രാ​ജേ​ഷ്​ പോ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ്​ ക​പ്പ​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്​​ച രാ​ജേ​ഷ്​ കു​ടും​ബ​ത്തി​ന്​ ഇ-​മെ​യി​ൽ അ​യ​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്​​ച ചൈ​ന​യി​ലും ഡി​സം​ബ​റി​ൽ നാ​ട്ടി​ലും എ​ത്തു​മെ​ന്നാ​യി​രു​ന്നു വി​വ​രം. ജ​പ്പാ​ൻ തീ​ര​ദേ​ശ സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​താ​യാ​ണ്​ അ​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​മ​റാ​ൾ​ഡ്​ ക​പ്പ​ലി​ൽ​നി​ന്ന്​ അ​പാ​യ സി​ഗ്​​ന​ൽ ല​ഭി​ച്ച​താ​യി ജ​പ്പാ​ൻ തീ​ര​ദേ​ശ സേ​ന അ​റി​യി​ച്ചു.

സെ​ക്ക​ൻ​ഡ്​​ എ​ൻ​ജി​നീ​യ​ർ സു​രേ​ഷ്​ കു​മാ​ർ, അ​ല​ങ്ക്​ രാം ​ജൂ​നി​യ​ർ, കു​റ​പ്പ​യ്യ ര​ങ്ക​സാ​മി, സു​ഭാ​ഷ്​ ലൂ​ർ​ദ്​​സാ​മി, മു​ഹ​മ​ദ്​ ഇ​ർ​ഫാ​ൻ മ​ൻ​സൂ​രി, സ​തീ​ഷ്, രാം ​കൈ​ലാ​സ്, ര​ഞ്​​ജി​ത്, കി​ഗി​ൻ, ജ​ഗ​ൻ, ചി​യോ​ലെ, രാ​മൈ, കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ​വ​രെ​യാ​ണ്​ ര​ക്ഷി​ച്ച​ത്.