അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ണ്‍ വോ​യി​സ് കോ​ൾ സേവനം നിര്ത്തുന്നു

മും​ബൈ: അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ണ്‍ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ വോ​യി​സ് കോ​ൾ സൗ​ക​ര്യം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ടെ​ലി​ക്കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​ട്രാ​യ്) നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. അ​ടു​ത്ത മാ​സ​ത്തോ​ടെ പു​തി​യ നെ​റ്റ്വ​ർ​ക്കി​ലേ​ക്കു മാ​റ​ണ​മെ​ന്നാ​ണു നി​ർ​ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ആ​ർ​കോം 4ജി ​സ​ർ​വീ​സ് മാ​ത്ര​മേ ന​ൽ​കൂ എ​ന്ന് ക​ന്പ​നി ഒ​ക്ടോ​ബ​ർ 31ന് ​പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചി​രു​ന്നു.

അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി നേ​ര​ത്തേ ട​വ​ർ ബി​സി​ന​സ് വി​റ്റി​രു​ന്നു. മൊ​ബൈ​ൽ ടെ​ലി​ഫോ​ണി വി​ടു​ന്പോ​ൾ ചെ​റി​യൊ​രു ഡാ​റ്റാ ബി​സി​ന​സി​ലേ​ക്കു ക​ന്പ​നി ചു​രു​ങ്ങും. മൂ​വാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ ആ​ർ​കോ​മി​ലു​ണ്ട്. ഇ​തി​ൽ 1200 പേ​ർ​ക്കു പ​ണി ന​ഷ്ട​പ്പെ​ടും എ​ന്നാ​ണ് ക​ന്പ​നി പ​റ​യു​ന്ന​ത്. സ്റ്റാ​ഫ് റി​ക്രൂ​ട്ടിം​ഗ് ക​ന്പ​നി​ക​ൾ സം​ഖ്യ ഇ​തി​ലേ​റെ വ​രു​മെ​ന്നു പ​റ​യു​ന്നു.

അ​ടു​ത്ത​വ​ർ​ഷം രാ​ജ്യ​ത്തു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മൂ​ന്നു ടെ​ലി​കോം ക​ന്പ​നി​ക​ളേ ഉ​ണ്ടാ​കൂ എ​ന്ന​താ​ണ​വ​സ്ഥ. മി​ത്ത​ൽ കു​ടും​ബ​ത്തി​ന്‍റെ എ​യ​ർ​ടെ​ൽ, മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ, ബ്രി​ട്ടീ​ഷ് ക​ന്പ​നി വോ​ഡ​ഫോ​ണും ആ​ദി​ത്യ​ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ ഐ​ഡി​യ​യും ഒ​ന്നി​ച്ചു​ണ്ടാ​കു​ന്ന ക​ന്പ​നി എ​ന്നി​വ. പൊ​തു​മേ​ഖ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ലും എം​ടി​എ​ൻ​എ​ലും രം​ഗ​ത്തു തു​ട​രും.