അമേരിക്കൻ പ്രസിഡന്‍റ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷ കൗൺസിലിൽ സംസാരിക്കവെയാണ് ഖ്വാജ ആസിഫ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.

അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പരാജയം മറച്ചുവെക്കാൻ വേണ്ടി പാകിസ്താനെ ബലിയാടാക്കുകയായിരുന്നു. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.