അതിർത്തിയിൽ റോഡ് നിർമാണത്തിനെത്തിയ ചൈനീസ് സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു

ന്യൂഡൽഹി: അരുണാചൽ പ്രദേശിനോട് ചേർന്ന ഇന്ത്യൻ അതിർത്തിയിൽ റോഡ് നിർമാണത്തിനെത്തിയ ചൈനീസ് സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞുനിർത്തി തിരിച്ചയച്ചു. അതിർത്തിയിൽ നിന്നും ഒരു കിലോ മീറ്റർ അകലെ തുത്തിങ് മേഖലയിൽ കഴിഞ്ഞ ആഴ്‌ചയാണ് സംഭവം നടന്നത്.

റോഡ് നിർമാണത്തിനുള്ള സാമഗ്രികളുമായി അതിർത്തി കടന്നെത്തിയ ചൈനീസ് സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതോടെ എസ്‌കവേറ്ററുകൾ അടക്കമുള്ളവ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. സംഘത്തിനൊപ്പം ചൈനീസ് സൈന്യത്തിന്റെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഏതാണ്ട് 78 ദിവസത്തോളം നീണ്ടുനിന്ന ദോക്‌ലാം തർക്കത്തിന് ശേഷം നാല് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ചൈനീസ് സൈന്യം പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയത്.

ഡിസബംർ 28ന് പെട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികരാണ് ചൈനീസ് അതിർത്തിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ ഇന്ത്യൻ അധീന പ്രദേശത്ത് റോഡ് നിർമാണം നടത്തുന്നത് കണ്ടെത്തുന്നത്. എന്നാൽ ഇരു വിഭാഗവും തമ്മിൽ നേരിട്ട് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രശ്‌‌നങ്ങൾ പരിഹരിക്കുകയായിരുന്നുവെന്നുമാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അരുണാചലിനെ അംഗീകരിക്കില്ലെന്ന് ചൈന
അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് തങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് പ്രതിരോധ വകുപ്പ് വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചു. അതി​​​ർ​​​ത്തി​​​പ്ര​​​ശ്​​​​നം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ൽ മി​​​ക​​​ച്ച സം​​​വി​​​ധാ​​​ന​​​മു​​​​ണ്ട്. അ​​​തു​​​വ​​​ഴി പ്ര​​​ശ്​​​​നം കൈ​​​കാ​​​ര്യം​ ചെ​​​യ്യാ​​​നാ​​​കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ചൈനീസ് സൈന്യം അതിർത്തി കടന്നതായ വാർത്തകളോട് അദ്ദേഹം പ്രതികരിച്ചില്ല.