അണ്ടർ 17 ലോകകപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി

ന്യൂ​ഡ​ല്‍ഹി: പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത ഭാ​ര​ത്തി​ല്‍ ഗാ​ല​റി​യി​ല്‍ ആ​വേ​ശം​തീ​ര്‍ത്ത കാ​ണി​ക​ള്‍ക്ക് മു​ന്നി​ല്‍ ച​രി​ത്ര പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ തോ​റ്റു മ​ട​ങ്ങി​യ​ത് ത​ല​യു​യ​ര്‍ത്തി. ഇ​രു പ​കു​തി​ക​ളി​ലാ​യി വ​ഴ​ങ്ങി​യ മൂ​ന്നു ഗോ​ളി​ന് തോ​റ്റെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ കൗ​മാ​രം നാ​ളെ​യി​ലേ​ക്ക് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. മ​ത്സ​ര​പ​രി​ച​യ​ത്തി​​െൻറ​യും ശാ​രീ​രി​ക മി​ക​വി​​െൻറ​യും ദൗ​ര്‍ബ​ല്യം ആ​ദ്യ​മേ​യു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ ക​രു​ത്ത​റി​ഞ്ഞ് ക​ളി​ച്ച അ​മ​ര്‍ജി​ത് സി​ങ്ങ് കി​യാ​മും സം​ഘ​വും കാ​ണി​ക​ളു​ടെ മ​നം ക​വ​രു​ക​ത​ന്നെ ചെ​യ്തു. അ​വ​സാ​നം വ​രെ പൊ​രു​തി​നി​ന്ന് ക​ളി​ക്ക് മു​മ്പെ ഡി​മാ​റ്റി​സും അ​മ​ര്‍ജി​തും 130 കോ​ടി ജ​ന​ത​ക്ക് ന​ല്‍കി​യ വാ​ക്ക് അ​വ​ർ പാ​ലി​ച്ചു. ഒ​ര​ശ​നി​പാ​തം പോ​ലെ ക​ട​ന്നു​വ​ന്ന പെ​നാ​ല്‍ട്ടി ആ​ദ്യ ഗോ​ളി​ന് വ​ഴി​മ​രു​ന്നി​ട്ട​പ്പോ​ള്‍ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ പ​ക​ച്ചു​പോ​യ പ്ര​തി​രോ​ധ​ത്തി​​െൻറ വീ​ഴ്ച ര​ണ്ടാം ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി. ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​യ​ത്ന​ത്തി​നി​ട​യി​ലാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ മൂ​ന്നാം ഗോ​ൾ